ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വി.സി അപ്പ റാവു എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. കേന്ദ്ര തൊഴില്‍ മന്ത്രിയാണ് ദത്താത്രേയ. ആത്മഹത്യ പ്രേരണയ്ക്ക് പുറമെ പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും ദത്താത്രേയയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

രണ്ടാം വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ രോഹിത് കഴിഞ്ഞ രാത്രിയിലാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ജനുവരിയില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെതിരെ രോഹിത് അടക്കം അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ടെന്റ് കെട്ടി സമരം ചെയ്തുവരികയായിരുന്നു.

എ.ബി.വി.പിയുടെ നേതാവുമായി സംഘര്‍ഷമുണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് ദത്താത്രേയയുടെ ശിപാര്‍ശ പ്രകാരമാണ് രോഹിത് അടക്കം അഞ്ച് പേരെയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദത്താത്രേയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: