ലൂക്കന്‍ ഡിവൈന്‍ നൈറ്റ് വിജില്‍: ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് വചന സന്ദേശം നല്‍കും

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ഈ മാസം 22 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന മലയാളം നൈറ്റ് വിജിലില്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് (യുകെ) വചന സന്ദേശം നല്‍കും. വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോളി ട്രിനിറ്റി നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടിപുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെകൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: