വൈദികനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 57കാരി കുറ്റക്കാരി

ഡബ്ലിന്‍: വൈദികനെ ഭീഷണിപ്പെടുത്തിയതിന്  പ്രസിഡന്‍റ് മൈക്കിള്‍ ഡി ഹിഗിന്‍സിനും  മറ്റ് മന്ത്രിമാര്‍ക്കും ഫോണില്‍  ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച 57 കാരി കുറ്റകാരിയെന്ന് കോടതി.   ക്ലൗണ്‍ഡാല്‍കിന്‍  മോനാസ്ട്രി ഗേറ്റ് ഗ്രീനില്‍ നിന്നുള്ള അന്നാ ഫാനലിനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമനല്‍ കോടതി കുറ്റക്കാരിയെന്ന് വിധിച്ചത്.  ഫാ.ഡെസ്മോണ്ട് ബിര്‍നെയെ 2006 ഒക്ടോബര്‍ 8നും  2005 ഒക്ടോബര്‍ 5നും ഇടയില്‍ ഫോണില്‍ അടക്കം വിവിധ രീതിയില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കുറ്റകാരിയെന്ന് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ഫോണ്‍ സന്ദേശം അയച്ച സംഭവത്തില്‍  ഫാനെല്ലിന്‍റെ കേസ് വിധി പറയുന്നത്  മാനസികാരോഗ്യ   ചികിത്സയ്ക്ക് വണ്ടി മാറ്റിവെച്ചിരുന്നു.

2014 ഏപ്രിലിലും ഒക്ടോബറിലും ആയിരുന്നു ഇവര്‍ പ്രസിഡന്‍റിന് നേരെ ബോംബ് ഭീഷണി മുഴക്കിയത്. അതിന് മുമ്പ് പ്രസിഡന്‍റ് ലേഡി ബോയ് ആണെന്ന ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് മണ്ണില്‍ പ്രസിഡന്‍റും സബീന ഹിഗിന്‍സും കാല് കുത്തിയാല്‍  ഇവരെ പ്ലാസ് കവറില്‍ മടങ്ങി പോകേണ്ടി വരുമെന്നും പറഞ്ഞിരുന്നു. നവംബര്‍ 18ന് 2014ല് ഇവര്‍ പാര്‍ലമെന്‍റ് പ്രധാന ഗേറ്റില്‍ ബോംബുണ്ടെന്ന് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മേഖലയില്‍തിരച്ചില്‍ നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: