ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ്

ഛത്തീസ്ഗഡ്: ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ് പറഞ്ഞു. ഇന്ത്യയുമായുള്ള റാഫേല്‍ ജെറ്റ് കരാര്‍ ശരിയായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒലോങ് 12.45ഓടെ ഛത്തീസ്ഗഡില്‍ എത്തി. ഔദ്യോഗിക എയര്‍ ക്രാഫ്റ്റിലാണ് അദ്ദേഹം എത്തിയത്. 2.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒലോങും തമ്മില്‍ കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുമായള്ള 60,000 കോടി രൂപയുടെ റാഫേല്‍ കരാര്‍ ശരിയായ വഴിയിലാണെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഒലോങ് പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ കുറച്ച് സമയം കൂടി എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയെയും ഫ്രാന്‍സിനെയും സംബന്ധിച്ചിടത്തോളം റാഫേല്‍ ജെറ്റ് കരാര്‍ വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത 40 വര്‍ഷത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായികസാങ്കേതിക സഹകരണത്തില്‍ മേക്ക് ഇന്‍ ഇന്ത്യ അടക്കം വലിയൊരു മുന്നേറ്റത്തിനാണ് ഈ കരാര്‍ ഊര്‍ജ്ജം പകരുന്നതെന്നും ഒലോങ് പറഞ്ഞു. പ്രതിരോധ മേഖലയില്‍ സഹകരിക്കാനുള്ള നീക്കം ഉരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനാമായ സഹകരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: