സ്വോര്‍ഡ്‌സില്‍ ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിക്കുന്നു.

സ്വോര്‍ഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ 84 മത് ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 12,13 വെള്ളി,ശനി തീയതികളില്‍ ആഘോഷിക്കുന്നു.

2016 ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകുന്നേരം 7 നു സന്ധ്യാപ്രാര്‍ത്ഥനയും 8 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 13 തിയതി ശനിയാഴ്ച രാവിലെ 9. 45 നു സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ , സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍! തുടര്‍ന്ന് 10.നു പ്രഭാതനമസ്‌കാരവും10.45നു ഫാദര്‍ രാജു അബ്രഹാമിന്റെ (യു .കെ) മുഖ്യ.കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, പെരുന്നാള്‍ സന്ദേശവും, പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്നു പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരിക്കും.

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരാകുവാന്‍ സ്വോര്‍ഡ്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള ഏവരെയും ദൈവനാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഫാ. ജിനോ ജോസഫ്
വികാരി – 089 459 5016

Share this news

Leave a Reply

%d bloggers like this: