വില്‍-വിന്‍ ഡീല്‍:അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ ജോലിഭാരം വര്‍ധിക്കുന്നു, ഒപ്പം ശമ്പളവും

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആരോഗ്യവകുപ്പും മെഡിക്കല്‍ യൂണിയനും തമ്മിലുള്ള പുതിയ കരാര്‍ നഴ്‌സുമാരുടെ ജോലി ഭാരം വര്‍ധിപ്പിക്കും. ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതി മിക്ക പാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. ഇതൊരു വിന്‍-വിന്‍ ഡീല്‍ ആണെന്ന് മന്ത്രി അറിയിച്ചു.

പുതിയ കരാറനുസരിച്ച് ബ്ലഡ് എടുക്കുന്ന ചുമതലയും ഇന്‍ട്രാവേനിയസ് മരുന്നുകളുടെ അഡ്മിനിസ്‌ട്രേഷന്‍, ആന്റി ബയോട്ടിക്കുകളുടെ ആദ്യ ഡോസ് നല്‍കുന്ന ചുമതല, രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുക തുടങ്ങിയ ജോലികള്‍ നഴ്‌സുമാര്‍ ചെയ്യേണ്ടിവരും.

പുതിയ കരാര്‍ അനുസരിച്ച് നഴ്‌സുമാരുടെ ശമ്പളം വര്‍ധിക്കുമെങ്കിലും ജോലിഭാരം കൂടും. അതേസമയം ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലിഭാരത്തിന് അല്‍പ്പം കുറവുണ്ടാകും. രോഗികള്‍ക്ക് ബ്ലഡ് എടുക്കാനും മറ്റും കാത്തിരിക്കേണ്ട സമയം കുറയും. ഹെഡ്ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് അനുസരിച്ചാണ് പുതിയ നയരൂപരേഖ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കരാറനുസരിച്ച് ആഴ്ചയില്‍ 20 യൂറോയുടെ വര്‍ധനവാണുണ്ടാകുക. പുതിയ കാരറിനെ അംഗീകരിക്കുന്നുവെങ്കിലും ജീവിത ചെലവും ജോലിഭാരവും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വേതനത്തിനും ആനുകൂല്യങ്ങള്‍ക്കുമുള്ള ശ്രമം തുടരുമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: