ഫിയന്ന ഫാള്‍ കൗണ്‍സിലര്‍ ജോ ക്രൗലി ഇലക്ഷന്‍ പ്രചരണത്തിനിടെ മരിച്ചു

 

ഡബ്ലിന്‍: ഫിയന്ന ഫാള്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായ ജോ ക്രൗലി ഇലക്ഷന്‍ പ്രചരണത്തിനിടെ മരിച്ചു. 50 വയസ്സായിരുന്നു.ലിമറിക് സിറ്റിയില്‍ ഇലക്ഷന്‍ പ്രചരണം നടത്തുന്നതിനിടെ തളര്‍ന്നുവീണ ക്രൗലിയെ ഉടന്‍ ലിമറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2014 മുതല്‍ ലിമറിക് സിറ്റി നോര്‍ത്തിലെ കൗണ്‍സിലറായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരുവര്‍ഷമായി അനീമിയയ്ക്ക് ചികിത്സയിലായിരുന്നു.ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍, ഫിയന്ന ഫാള്‍ ലീഡര്‍ മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവര്‍ ജോ ക്രൗലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യ ക്രിസ്റ്റീന്‍. ഹഗ്,ആന്‍ഡ്ര്യൂ, വിവെന്നെ എന്നിവര്‍ മക്കളാണ്്.

Share this news

Leave a Reply

%d bloggers like this: