ഹോള്‍സ് സ്ട്രീറ്റിലെ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ ശുചിത്വക്കുറവ്: ഹിക്വ റിപ്പോര്‍ട്ട്

 

ഡബ്ലിന്‍: ഹോള്‍സ് സ്ട്രീറ്റിലെ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ ശുചിത്വക്കുറവും അമിതമായ തിരക്കും വര്‍ദ്ധിക്കുന്നതായി ഹിക്വ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഹിക്വ ഈ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.പല വാര്‍ഡുകളിലും കൂടുതല്‍ ആളുകളെ അഡ്മിറ്റ് ചെയ്തിട്ടുള്ളതായും ഇത് പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിപ്പിക്കുന്നതായും ഹിക്വ അഭിപ്രായപ്പെടുന്നു.

36 കുട്ടികളെ കിടത്തിചികിത്സിക്കുന്നിടത്ത് 46 കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുള്ളതായും കൂടാതെ സുരക്ഷിതമല്ലാത്ത ഇഞ്ചെക്ഷന്‍ പ്രാക്ടീസും ക്ലിനിക്കല്‍ വേസ്റ്റുമെല്ലാം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രസവ വാര്‍ഡിലെ അവസ്ഥയും ഇതുതന്നെയെന്നും ഹിക്വ പറയുന്നു. വളരെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പ്രസവ വാര്‍ഡും കണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.ആശുപത്രികെട്ടിടത്തിലെ സൗകര്യക്കുറവാണ് ഇതിനുകാരണമെന്നും കഴിഞ്ഞ ഇരുപത് വര്‍ഷമായി ആശുപത്രി സ്ഥാനമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.2018ഓടെ ആശുപത്രി ആധുനിക സംവിധാനങ്ങളോടെ സ്ഥലംമാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: