പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നു വൈകിട്ട് അഞ്ചിന് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാ മസ്ജിദില്‍ സംസ്‌കാരം നടക്കും.

ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു കക്കട്ടിലിന്റെ എഴുത്തുകള്‍. സ്‌ത്രൈണം, വടക്കു നിന്നൊരു കുടുംബ വൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.

രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ് ഇദ്ദേഹം. സാഹിത്യ അക്കാദമി അവാര്‍ഡ്, അങ്കണം സാഹിത്യ അവാര്‍ഡ്, എസ്.കെ പൊറ്റക്കാട് അവാര്‍ഡ് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ്.

Share this news

Leave a Reply

%d bloggers like this: