ഇന്ത്യക്കാരെ യുഎസിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത് അസഹിഷ്ണുത: പ്രവാസി ഇന്ത്യന്‍ സംഘടന

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അഭയാര്‍ഥി പദവിക്കായി യുഎസില്‍ അപേക്ഷ നല്‍കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചതായി പ്രവാസി ഇന്ത്യന്‍ സംഘടന. 2014 ലെ അപേക്ഷകരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊട്ടടുത്ത വര്‍ഷം അപേക്ഷകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയുണ്ടായെന്നാണു യുഎസിലെ ഉത്തര അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ പറയുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹ്ഷുണതയാണ് ആളുകളെ യുഎസിലേക്കു ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അപേക്ഷകരുടെ എണ്ണം വര്‍ധിച്ചുവെന്ന് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. 2013 ല്‍ 513 പേരാണ് അഭയാര്‍ഥിപദവിക്ക് അപേക്ഷ നല്‍കിയത്. ഇവരില്‍ 60 പേരുടെ അപേക്ഷ അംഗീകരിച്ചു. 2014 ല്‍ അപേക്ഷകരുടെ എണ്ണം 1,309 ആയി. ഇതില്‍ 23 സ്ത്രീകളും ഉണ്ടായിരുന്നു. 77 അപേക്ഷകളില്‍ അനുകൂല തീരുമാനമുണ്ടായി. 2015 ആയപ്പോള്‍ അപേക്ഷകരുടെ എണ്ണം 2,271 ആയി. ഇതില്‍ 141 അപേക്ഷ മാത്രമാണ് അംഗീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: