ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകില്ല, ജനങ്ങളില്‍ വിശ്വാസമുണ്ട്: ഒബാമ

വാഷിംഗ്ടണ്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്നിലുള്ള ഡൊണാള്‍ഡ് ട്രംപ് വിജയിക്കില്ലെന്ന് ബരാക് ഒബാമ. മാധ്യമശ്രദ്ധ പിടിച്ചുപറ്റല്‍ മാത്രമാണ് ട്രംപ് ചെയ്യുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

വിവാദ പ്രസ്താവനകളിലൂടെ മധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. വിവാദങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന ട്രംപില്‍നിന്ന് ജനങ്ങള്‍ അകന്നു കഴിഞ്ഞെന്നും ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് എന്നത് കുട്ടിക്കളിയല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അമേരിക്കന്‍ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: