ജെഎന്‍യുപ്രശ്‌നത്തില്‍ മോദി ഇടപെടുന്നു; അഞ്ച് സംസ്ഥാനങ്ങളില്‍ പോലീസ് റെയ്ഡ്

 

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസിയെ വിളിച്ചുവരുത്തി മോദി വിശദീകരണം തേടി. കനയ്യ കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്ന് ബസി, മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ജെഎന്‍യുവില്‍ ഫെബ്രുവരി ഒമ്പതിനു നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി അഞ്ച് സംസ്ഥാനങ്ങളില്‍ ഡല്‍ഹി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ജമ്മു കാഷ്മീര്‍ എന്നിവിടങ്ങളിലാണു റെയ്ഡ് നടക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: