തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 28പേര്‍ മരിച്ചു. സ്ഫോടനത്തില്‍ 61 പേര്‍ക്ക് പരുക്കേറ്റു. സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ട്രാഫിക് സിഗ്‌നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ക്ക് അടുത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പാര്‍ലമെന്റ മന്ദിരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സൈനിക ആസ്ഥാനവും സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. കുര്‍ദ്ദീഷ് വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ) അംഗങ്ങളാണ് സ്ഫേടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Share this news

Leave a Reply

%d bloggers like this: