നാഷണല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങള്‍ രക്ഷപെട്ടു; നയ്‌റോബിയില്‍ അതീവ ജാഗ്രത

നെയ്‌റോബി: കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയില്‍ നാഷണല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങള്‍ ചാടിപ്പോയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വന്യജീവി സംരക്ഷണ പാര്‍ക്കില്‍നിന്നു സിംഹങ്ങള്‍ രക്ഷപ്പെട്ടത്. ഇതില്‍ ഒരു സിംഹത്തെയും രണ്ടു സിംഹക്കുട്ടികളെയും പിടികൂടി. എന്നാല്‍ രണ്ടു സിംഹങ്ങളെ ഇപ്പോഴും പുറത്തുണ്ട്.

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയായ കിബേര, പാര്‍ക്കിനു സമീപമാണ്. ഇന്ന് പുലര്‍ച്ചെ ചേരിപ്രദേശത്തിനു സമീപത്ത് രണ്ടു സിംഹങ്ങളെ കണ്ടതായും പറയുന്നു. 17 ചതരുശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള പാര്‍ക്കില്‍ 30 സിംഹങ്ങളാണുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: