ജാട്ട് പ്രക്ഷോഭം: രാജസ്ഥാനില്‍ ട്രെയിന്‍ എന്‍ജിനു തീയിട്ടു

 

ഭരത്പുര്‍: ജാട്ട് പ്രക്ഷോഭം രാജസ്ഥാനിലേക്കും ശക്തമായി പടരുന്നു. ഭരത്പുര്‍ പാപ്രേറയിലെ ഹെലക് റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച പ്രക്ഷോഭകാരികള്‍ ചരക്കുട്രെയിന്‍ എന്‍ജിനു തീയിട്ടു. സ്റ്റേഷന്‍ ഉപകരണങ്ങളും ടിക്കറ്റ് കൗണ്ടറും പ്രക്ഷോഭകാരികള്‍ നശിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണു രാജസ്ഥാനില്‍ പ്രക്ഷോഭം നടക്കുന്നത്.

പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിനായി പോലീസ് ആകാശത്തേക്കു വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കൂടാതെ, ദേശീയപാത 11ലെ ഉച്ചയ്‌നിലും പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിയി പോലീസ് ആകാശത്തേക്കു വെടിയുതിര്‍ത്തു.

Share this news

Leave a Reply

%d bloggers like this: