മുതിര്‍ന്ന പൗരന്‍മാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് റെനുവ;പെന്‍ഷനുള്ളവര്‍ സ്വന്തമായി മൊബൈല്‍ വാങ്ങണം

ഡബ്ലിന്‍: പരസ്പരം ബന്ധം സൂക്ഷിക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് റെനുവ. എന്നാല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സ്മാര്‍്ട്ട്‌ഫോണ്‍ സ്വന്തമായി വാങ്ങണമെന്നും റെനുവ പാര്‍ട്ടി വ്യക്തമാക്കി. ‘An App a Day Helps the Elderly’ എന്നാണ് കഴിഞ്ഞ ദിവസം റെനുവ പുറത്തുവിട്ട പ്രസ്തവനയില്‍ പറയുന്നത്.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. സാമൂഹികമായ ഒത്തൊരുമയാണ് അയര്‍ലന്‍ഡില്‍ റെനുവ ലക്ഷ്യംവെക്കുന്നത്. അതിനായി ടെക്‌നോളജിയെയും ആശ്രയിക്കും. സമൂഹവുമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരസ്പരം ബന്ധപ്പെട്ടു ജീവിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുകയും അതിന് പരിശീലനം നല്‍കുകയും ചെയ്യണം. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നവര്‍ വാങ്ങുകയും അല്ലാത്തവര്‍ക്ക് റെനുവ സാമ്പത്തികമായി സഹായിക്കാന്‍ പദ്ധതി ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: