ഫിനഗേലിനും ലേബര്‍ പാര്‍ട്ടിക്കും കൂടി നാല്‍പത് ശതമാനം പേരുടെ പിന്തുണ ലഭിച്ചേക്കാമെന്ന് സര്‍വെ…മത്സരം കടുത്തത് തന്നെ

ഡബ്ലിന്‍: ഫിന ഗേലും ലേബര്‍ പാര്‍ട്ടിയും പിന്തുണയുടെ കാര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അരികില്‍ എത്തുന്നതായി  അവസാന സര്‍വെ.  ഫിന ഗേലിന് 32 ശതമാനം പിന്തുണയും ലേബര്‍ പാര്‍ട്ടിക്ക് എട്ട് ശതമാനം പിന്തുണയും കൂടി ആകെ 40 ശതമാനം വോട്ട് വിഹിതം കിട്ടുമെന്നാണ് ഇപ്പോഴത്തെ സര്‍വെകള്‍ പറയുന്നത്. അധികാരത്തിലെത്താന്‍ 40-43 ശതമാനത്തിനടുത്ത് വോട്ട് വിഹിതം ലഭിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ലേബര്‍ പാര്‍ട്ടി വീണ്ടും കൂട്ടുകക്ഷിഭരണത്തിന് തയ്യാറാകുന്നുണ്ടോ എന്നതിനെ അനുസരിച്ചിരിക്കും ഫിന ഗേലിന്‍റെ തുടര്‍ഭരണമെന്നാണ് അഭിപ്രായ സര്‍വെ നല്‍കുന്ന സൂചന.

മുപ്പത് ശതമാനം വരെ അവസാന വട്ട അഭിപ്രായ സര്‍വെയില്‍ ഫിനഗേലിന്പിന്തുണ ലഭിക്കുമെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് ദിവസം ഇത് അല്‍കൂടി കൂടിയേക്കാം. അതേ സമയം തന്നെ 2011ലെ ജനപിന്തുണയില്‍ നിന്ന് നാല് ശതമാനം വരെ താഴേയ്ക്കാണ് കെന്നിയുടെ പാര്‍ട്ടി പോയിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് 76 സീറ്റ് നേടിയത് പോലെ വിജയിക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. 2011ല്‍ ലേബര്‍ പാര്‍ട്ടിക്ക് 37 സീറ്റുകള്‍ ലഭിച്ചിരുന്നു. 19 ശതമാനംവോട്ടും നേടി. എട്ട് ശതമാനം പിന്തുണ എന്ന നിലിയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നേടാവുന്ന സീറ്റിന്‍റെ എണ്ണം പ്രവചിക്കുന്നത് ഉചിതമായിരിക്കില്ലെന്നും ചൂണ്ടികാണിക്കുന്നു.

15 സീറ്റിലും താഴെ പോയാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബര്‍ട്ടന്‍റെ പാര്‍ട്ടിക്ക് പങ്കെടുക്കുക പ്രയാസകരമായി മാറും.  ഫിയോന ഫേല്‍ 2011 ല്‍ 17 ശതമാനം പിന്തുണ പ്രകടമായിരുന്നത് 20ലേക്ക് കൂടിയിട്ടുണ്ടെന്ന് വ്യക്തമാണ്. അഞ്ച് വര്‍ഷം മുമ്പ് 20 സീറ്റമാത്രമാണ് ഇവര്‍ക്ക് നേടാനായത്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സീറ്റ് നില ആയിരുന്നു ഇത്. മൈക്കിള്‍ മാര്‍ട്ടിന്‍റെ പാര്‍ട്ടി പ്രവചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇവര്‍ക്ക് ലഭിക്കുന്ന സീറ്റുകളായിരിക്കും ഫിന ഗേലിന് വീണ്ടും അധികാരത്തിലെത്തുന്നതിന് തടസമായി മാറുക. ഫിന ഗേല്‍ ഏറ്റവും വലിയ പാര്‍ട്ടിയായി സര്‍ക്കാരിനെ നയിക്കാനായിരിക്കും നോക്കുക. സിന്‍ഫിന്നിന് അഞ്ച് വര്‍ഷം മുമ്പ് ഉള്ളതിലും കൂടുതല്‍ പിന്തുണ നിലവില്‍ പ്രകടമാകുന്നുണ്ട്. 15 ശതമാനമെങ്കിലും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. 14 സീറ്റായിരുന്നു നേടിയിരുന്നത്. ഇതെന്തായാലും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍പങ്കാളിയാകില്ലെന്ന് ആവര്ത്തിക്കുന്നുണ്ട് ഇവര്‍. ഏറ്റവും വലിയ കക്ഷിയാകുന്നത് വരെ സര്‍ക്കാരില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. സ്വതന്ത്രര്‍ക്ക് 14 ശതമാനം, സോഷ്യല്‍ ഡോമാക്രാറ്റുകള്‍ക്ക് നാല് ശതമാനം എന്നിങ്ങനെയും പിന്തുണ പ്രകടമാണ്.

എസ്

Share this news

Leave a Reply

%d bloggers like this: