ജിപി സേവനം കുടുതല്‍ ലഭ്യമാക്കുന്നതിനായി ജിപി പരിശീലനകേന്ദ്രങ്ങളും പരിശീലനാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നു

ഡബ്ലിന്‍: രാജ്യത്ത് ജിപി സേവനം കുടുതല്‍ ലഭ്യമാക്കുന്നതിനായി ജിപി പരിശീലനകേന്ദ്രങ്ങളും പരിശീലനാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. ഓരോവര്‍ഷവും കൂടുതലായി 40 ജിപിമാര്‍ക്കുപരിശീലനം ലഭ്യമാക്കുന്നതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ സമ്മറില്‍ 159 ജിപി പരിശീലനകേന്ദ്രങ്ങളുണ്ടായിരുന്നത് ഈ സമ്മറായപ്പോള്‍ 172 ആയി ഉയര്‍ന്നിട്ടുണ്ട്. 2017 ആകുമ്പോഴേക്കും പരിശീലനകേന്ദ്രങ്ങളുടെ എണ്ണം 200ല്‍ കൂടുതലാകുന്നതിനുള്ള സാധ്യതകളുമുണ്ട്.യുവഡോക്ടര്‍മാരുടെ വര്‍ദ്ധനവ്് രാജ്യത്ത് കൂടുതല്‍ ജിപി സേവനം ലഭ്യമാക്കാന്‍ സഹായകമാകുമെന്നാണ് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: