ബ്ലാഞ്ച സ്ടൗണ്‍ സെന്റ് പാട്രിക് ദിന പരേഡില്‍ ഇന്ത്യന്‍ ഫാമിലി ക്ലബ് പങ്കെടുക്കുന്നു

സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച് ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സില്‍ ഒരുക്കുന്ന ബ്ലാഞ്ച സ്ടൗണ്‍ പരേഡില്‍ ഇന്ത്യന്‍ ഫാമിലി ക്ലബ് പങ്കെടുക്കുന്നു. ഭാരതീയ കലകളുടെ വര്‍ണ്ണാഭമായ അവതരണവും , ഇന്ത്യന്‍ സംഗീതത്തിനൊത്ത നൃത്ത ചുവടുകളും കേരളത്തിന്റെ തനതായ കലാരൂപങ്ങളും നാളെ പരേഡില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ ഫാമിലി ക്ലബ് പ്രസിഡന്റ് ബേസില്‍ എബ്രഹാം അറിയിച്ചു.കഴിഞ്ഞ വര്‍ഷത്തെ സെന്റ് പാട്രിക് ദിന പരേഡിലെ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച വര്‍ണ്ണാഭമായ ഇനങ്ങള്‍ അവതരിപ്പിച്ച ഇന്ത്യന്‍ ഫാമിലി ക്ലബ്ബിനെ ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സില്‍ ഈ വര്‍ഷവും പങ്കെടുക്കുവാന്‍ ക്ഷണിക്കുകയായിരുന്നു. .ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന ബ്ലാഞ്ച സ്ടൗണ്‍ പരേഡ് വീക്ഷിക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സെക്രട്ടറി ജോസ് ജോണ്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: