രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപോന്ന നിലപാടുകളുടെ തുടര്‍ച്ച…തിരഞ്ഞെടുപ്പ് ജീവിതത്തിലെ വഴിതിരെന്ന് നികേഷ് കുമാര്‍

കൊച്ചി: മാധ്യമപ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എംവി നികേഷ് കുമാര്‍. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ച് എംവി നികേഷ് കുമാര്‍ രംഗത്തെത്തിയത്.

രാഷ്ട്രീയം തന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്. ആ മാധ്യമ പ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന് എംവി നികേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി മാറാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് മനസിലുള്ളതെന്നും നികേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഴീക്കോട് എന്റെ ജന്മനാനാടാണ്. നാടുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് ഈ കുറിപ്പെന്നും നികേഷ് കൂട്ടിച്ചേര്‍ക്കുന്നു.

Share this news

Leave a Reply

%d bloggers like this: