രാജ്യത്തെ കൊലപാതകങ്ങള്‍ രണ്ട് ദശകങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നെന്ന് റിപ്പോര്ട്ട്

‍ഡബ്ലിന്‍: രാജ്യത്തെ കൊലപാതകങ്ങള്‍ രണ്ട് ദശകങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം 30 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2014ല്‍52 എണ്ണമുണ്ടായിരുന്ന സ്ഥാനത്താണിത്. 1994 ലില്‍ രേഖപ്പെടുത്തിയ 25 കൊലപാതകങ്ങള്‍ക്ക് ശേഷം ഏറ്റവും ചുരുങ്ങിയ നിരക്കിലാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്.

മിക്ക വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങളും കഴിഞ്ഞ വര്‍ഷം കുറയുന്നതായാണ് കാണപ്പെടുന്നത്. അതേ സമയം ലൈംഗിക കുറ്റകൃത്യങ്ങളും തോക്ക് ഉപയോഗിക്കുന്നതായുള്ള കുറ്റകൃത്യങ്ങളും കൂടി. കൊലപാതകം കുറഞ്ഞപ്പോള്‍ കൊലപാതകഭീഷണികള്‍ കൂടിയെന്നതും കണക്കുകളില്‍ നിന്ന് വ്യക്തമാണ്. പതിനാല് പ്രധാന കുറ്റകൃത്യ വിഭാഗങ്ങളില്‍ ആറെണ്ണത്തില്‍ വര്‍ധനയാണുള്ളത് മറ്റുള്ളവയില്‍ നിരക്ക് കുറയുകയും ചെയ്തു. ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ മാത്രമാണിതെന്ന പരിമിതിയുണ്ട്.

നരഹത്യകള്‍ 29 ശതമാനം ആണ് കഴിഞ്ഞ വര്‍ഷം കുറഞ്ഞത് ഇത് പ്രകാരം 57 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങള്‍ 15 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഗാര്‍ഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗങ്ങളും കൂടി. 13 ശതമാനം വര്ധിച്ച് ഗാര്‍ഡയെ അറിയിച്ച കേസുകളുടെ എണ്ണം 536 ആയി. ലൈംഗിക പീഡനങ്ങള്‍ 14 ശതമാനം വര്‍ധിച്ച് ആകെ കേസുകളുടെ എണ്ണം 1,447 ആയി.

കവര്‍ച്ചകള്‍ 26246 ആണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഇത് തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കുറവാണ്. കവര്‍ച്ചകള്‍ കുറഞ്ഞത് ഗാര്ഡയ്ക്ക് ആശ്വാസകരമാണ്. മയക്കമരുന്ന് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ അഞ്ച് ശതമാനം കുറവുണ്ട്. ഇലക്ഷന്‍ കാലത്ത് ഗ്രാമമേഖലയിലാണ് കവര്‍ച്ച കൂടുതലെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും കണക്കുകള്‍ കാണിക്കുന്നത് ഡബ്ലിനിലാണ് കവര്‍ച്ചകള്‍ ഏറ്റവും വേഗത്തില്‍വളരുന്നതെന്നാണ്.

എസ്

Share this news

Leave a Reply

%d bloggers like this: