ഫിയന ഫാള്‍ ഫിന ഗേലുമായി ചര്‍ച്ച വൈകും

ഡബ്ലിന്‍: ഫിയന ഫാള്‍ ഫിന ഗേലുമായി ചര്‍ച്ചകള്‍ നടത്തുന്നത് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര ടിഡിമാരുമായി ഒരു തവണ കൂടി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഫിയന ഫാള്‍  ഫിനഗേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവുക.  അടുത്ത ബുധനാഴ്ച്ചവരെ പ്രധാനപ്പെട്ട ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കില്ലെന്നാണ് സൂചന.  ഫിനയ ഫേല്‍ നിലവില്‍ ഫിനഗേല്‍ ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് എന്തെല്ലാം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.

ടീഷക് എന്‍ഡ കെന്നിയുമായി സംസാരിച്ചിരുന്ന ടിഡിമാര്‍ കെന്നി വെള്ളിയാഴ്ച്ചയോടെ  മൈക്കിള്‍മാര്‍ട്ടിനുമായി ‌ചര്‍ച്ചകള്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്.  സ്വതന്ത്ര ടിഡിമാരോട് ഫിന ഫേലുമായി ധാരണയിലെത്താനാകുമെന്നും ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയും കെന്നി പ്രകടിപ്പിച്ചിട്ടുണ്ട്.  പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കെന്നി സമയ ക്രമമൊന്നും നിശ്ചയിട്ടില്ലെന്ന് ഫിനഗേല്‍ വക്താവ് വ്യക്തമാക്കുന്നുണ്ട്.  നിലവില്‍ സ്വതന്ത്രരുമായി ധാരണയിലെത്താനാണ് നീക്കം നടക്കുന്നതെന്നും പാര്‍ട്ടി വക്താവ് പറയുന്നു.

കെന്നിനേരത്തെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ചാലും മൈക്കിള്‍ മാര്‍ട്ടിന്‍ സ്വതന്ത്രരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമേ കെന്നിയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകൂ എന്നാണ് സൂചന. അടുത്ത തിങ്കളാഴ്ച്ചയായിരിക്കും മൈക്കിള്‍ മാര്‍ട്ടിന്‍ സ്വതന്ത്രരുമായി ചര്‍ച്ചകള്‍ നടത്തുന്നത്.  വീണ്ടും പാര്‍ലമെന്‍റ് യോഗം നടക്കുന്നത് വരെ ഇരു നേതാക്കളും മുഖമുഖ ചര്‍ച്ചകള്‍ നടത്താന്‍ സാധ്യതയില്ല.  സ്വതന്ത്രരും കെന്നിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇന്നലെയും തുടര്‍ന്നിരുന്നു.

ന്യൂനപക്ഷ സര്‍ക്കാരിനെ സ്വതന്ത്രര്‍ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളും സംശയാലുക്കളാണ് കഴിഞ്ഞ ദിവസം ഫിന ഗേല്‍ നയപരമായ പൊതു ധാരണയിലെത്താനാണ് ശ്രമിച്ചിരുന്നത്.  ഇന്ന് രാവിലെ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുകയും ചെയ്യും. 15 ഡിജിമാരാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: