പിണറായിക്കെതിരെ മത്സരിക്കാതെ ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക

കോഴിക്കോട് : റെവല്യൂഷണറി മാര്‍സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ വടകരയില്‍ ജനവിധി തേടും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് സംഘടനാ സംവിധാനമില്ലാത്തതിനാല്‍ മത്സരിക്കില്ലെന്നും എന്നാല്‍, അവിടെ സ്വതന്ത്രനെ പിന്തുണയ്ക്കുമെന്നും ആര്‍.എം.പി അറിയിച്ചു.വടകര, കുന്ദമംഗലം, താനൂര്‍, ബാലുശ്ശേരി, പുതുക്കാട്, കടുത്തുരുത്തി, നേമം എന്നിവിടങ്ങളിലേയ്ക്കാണ് ആര്‍.എം.പി നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

വടകര കെ.കെ രമ, ബാലുശേരികെ.പി ശിവന്‍, കുന്ദമംഗലംകെ.പി പ്രകാശന്‍, താനൂര്‍എന്‍ രാമകൃഷ്ണന്‍, കടുത്തുരുത്തിരാജീവ് കിടങ്ങൂര്‍, പുതുക്കാട്‌സി.വി വിജയന്‍, നേമംകെ.കെ ഭാസ്‌കരന്‍ എന്നിങ്ങനെയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക.

Share this news

Leave a Reply

%d bloggers like this: