രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പിന് ചെലവ് 40 മില്യണ്‍ യൂറോ വരും

ഡബ്ലിന്‍:  ഈ വര്‍ഷം രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ നികുതി പണം ചെലവാകുന്നത് 40 മില്യണ്‍ യൂറോ വരും.  സ്വതന്ത്ര ടിഡിമാരെ ഇക്കാര്യം ചര്‍ച്ചയില്‍ ഫനിഗേല്‍ പാര്‍ട്ടി അറിയിക്കുകയായിരുന്നു.  ധനകാര്യമന്ത്രി  മൈക്കിള്‍ നൂനാണുമായി ടിഡിമാര്‍  ഗവണ്‍മെന്‍റ് ബില്‍ഡിങില്‍ ഇന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.  ഫിന ഗേല്‍  ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി വരികയാണ്.  ന്യൂനപക്ഷ സര്‍ക്കാരിനുള്ള സാധ്യതകള്‍ തേടുന്നതിന‍്റെ ഭാഗമായി തര്‍ക്ക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുന്നുണ്ട്.

ഉച്ചഭക്ഷണസമയത്ത് ചര്ച്ചകള്‍ അവസാനിപ്പിച്ചിരുന്നു.  ഇന്‍ഡിപെന്‍ഡന്‍റ് അലൈന്‍സ് ടിഡി  ഫിനിയാന്‍ മഗ്രാത്ത് രണ്ടാമത്തെ തിരഞ്ഞെടുപ്പിന് എന്ത് ചെലവ് വരുമെന്ന് അന്വേഷിക്കുകയായിരുന്നു. നാല്‍പത് മില്യണ്‍ ചെലവെന്നത്  അതിശയകരമായ തുകയൊന്നുമല്ല. രണ്ടാമതൊരു തിരഞ്ഞെടുപ്പ് കൂടി നടന്നാല്‍ ഒരു വര്‍ഷം കൊണ്ട് തിരഞ്ഞെടുപ്പിന് മാത്രമായി 80 മില്യണ്‍ യൂറോയാകും ചെലവായിട്ടുള്ളത്.  അടുത്ത സര്‍ക്കാര്‍ അഞ്ഞൂറ് മില്യണ്‍ യൂറോ അധികമായി  ബഡ്ജറ്റില്‍ ചെലവഴിക്കുമെന്നാണ് നൂനാണ്‍ പറയുന്നത്.

ചര്‍ച്ചകള്‍ക്ക് തയ്യാറാവാത്ത പാര്‍ട്ടികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് അടുത്ത തിരഞ്ഞെടുപ്പിന് വരുന്ന ചെലവെന്ന് മഗ്രാത്ത് മാധ്യമങ്ങളില്‍ പറഞ്ഞു.  ഉത്തരവാദിത്തതോടെ സര്‍ക്കാരുണ്ടാക്കുന്നതിന് മുന്നോട്ട് വരണമെന്ന സൂചനയാണ് ഇദ്ദേഹം നല്‍കുന്നത്.  ഒരു മാസമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കപ്പെടാത്തതിനാല്‍  മേയിലോ മറ്റോ ഒരു തിരഞ്ഞെടുപ്പ് കൂടി വേണ്ടി വന്നേക്കാമെന്ന  ആശങ്ക കൂടി നിലനില്‍ക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: