അയര്‍ലന്‍ഡും ബ്രിട്ടനും തമ്മില്‍ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറിന് അന്തിമ തീരുമാനമായി

ഡബ്ലിന്‍:  അയര്‍ലന്‍ഡും ബ്രിട്ടനും തമ്മില്‍ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറിന് അന്തിമ തീരുമാനമായി. നീതിന്യായവകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡ് കരാറില്‍ ഒപ്പ് വെയ്ക്കുകയും  ഫെറി സര്‍വീസുകള്‍ വഴിയും വിമാനം വഴിയും യാത്ര ചെയ്യുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പൊതുവായി യാത്ര ചെയ്യാന്‍ കഴിയുന്ന മേഖലയില്‍ യാത്ര ചെയ്യുന്നവരുടെ വിവരങ്ങളാണ് പരസ്പരം കൈമാറുക.  പുതിയ കരാര്‍ വരുന്നതോടെ അധികൃതര്‍ ഒരാള്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ വിവരങ്ങള്‍ അറിയാനാകും.  അടുത്ത ആഴ്ച്ച  കരാറിനെകുറിച്ച് മന്ത്രി പാര്‍ലമെന്‍റില്‍ വിശദീകരിക്കും.  പുതിയ സംവിധാനത്തിന് ആവശ്യമായ നിയമമാറ്റങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് മന്ത്രി.  തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ അന്തര്‍ദേശീയ സമൂഹത്തിന് സഹായം നല്‍കുന്നതിന‍്റെ ഭാഗം കൂടിയാണ് വിവര കൈമാറ്റം.

യുകെ ആഭ്യന്തര വിഭാഗവുമായി മാസങ്ങളായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.  ക്യാബിനറ്റില്‍ കരാറിനെ കുറിച്ച് വിശദമാക്കിയ അധികം താമസിയാതെ കരാര്‍ നടപ്പാക്കി തുടങ്ങുമെന്നാണ് കരുതുന്നത്.  തന്ത്രപരമായ പ്രധാന്യം ഉള്ളതാണ് കരാര്‍.  വിവരങ്ങള്‍ പങ്ക് വെയ്ക്കേണ്ടത് യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമാണ്. പാരീസ് ആക്രമണത്തിന്‍റെ പശ്ചാതലത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ്  തീവ്രവാദ വിരുദ്ധ പദ്ധതി രൂപീകരിക്കാന്‍ തീരുമാനമെടുത്തിരുന്നു.  എന്നാല്‍ സ്വകാര്യത സംബന്ധിച്ച് ചില യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍  തീവ്രവാദ പദ്ധതി ഇനിയും അനുമതിയായിട്ടില്ല.  ഫിറ്റ്സ് ജെറാള്‍ ഐറിഷ് യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രതിനിധികളോട് എത്രയും വേഗം പദ്ധതി കൊണ്ട് വരുന്നതിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐറിഷ് ബ്രിട്ടീഷ് കരാറിന് കാരണം  സിറിയയിലേക്ക് പോയിരിക്കുന്ന തീവ്രവാദികള്‍ യുകെയിലേക്ക് ആരുമറിയാതെയെത്തി ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന ഭയത്താലാണ്.

2500 ലേറെ യൂറോപ്യന്‍ പൗരന്മാര്‍ സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് പോയിട്ടുണ്ടെന്നാണ് കരുതുന്നത്.  അയര്‍ലന്‍ഡില്‍ തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.എങ്കിലും ചെറിയ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നുണ്ട് സുരക്ഷാ ഏജന്‍സികള്‍.  ഇത്തരം ഗ്രൂപ്പുകള്‍ പാസ്പോര്‍ട്, ഐഡന്‍റിറ്റി കാര്‍ഡിന് എന്നിവയ്ക്കായി സഹായം നല്‍കുക , റിക്രൂട്ടിങ് ഏജന്‍റുമായി പ്രവര്‍ത്തിക്കുക എന്നിങ്ങനെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതായി കരുതുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: