ഡബ്ലിനില്‍ മലയാളിയെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി, തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

 

ഡബ്ലിന്‍: കഴിഞ്ഞ മാസം 12 ന് ഡബ്ലിനിലെ കെവിന്‍ സ്ട്രീറ്റ് പരിസരത്ത് ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട മധ്യവയസ്‌കന്റെ മൃതദേഹം തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതായി ഗാര്‍ഡാ അറിയിച്ചു.

ഏകദേശം 57 വയസ് തോന്നിക്കുന്ന ഇദ്ദേഹം മലയാളിയാണന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് ഗാര്‍ഡാ ഇന്ത്യന്‍ എംബസിയുമായി മറ്റ് ഇന്ത്യന്‍ വംശജരുമായും ബന്ധപ്പെട്ടുവെങ്കിലും ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.എന്നാല്‍ ഇദ്ദേഹത്തിന്റെഡ്രൈവിങ്ങ് ലൈസന്‍സ് കണ്ടെത്തി പരിശോധിച്ചപ്പോള്‍ ബാലേന്ദ്രന്‍ വേലായുധന്‍, ജനന തീയ്യതിതുടങ്ങിയ വിവരങ്ങള്‍ ലഭിച്കിട്ടുണ്ട്. വച്ച് ഇദ്ദേഹം താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡാ എത്തി മറ്റൊരു ഇന്ത്യന്‍ വംശജനുമായി സംസാരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന.

എന്നാല്‍ ഇതു വരേയും രാജ്യത്തെ ഏതെങ്കിലും ഗാര്‍ഡാ സ്റ്റേഷനില്‍ ഇത്തരത്തില്‍ ഒരാളെ കാണാതായതായി കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടില്ല.

ഗാര്‍ഡാ നാളെ മരണപ്പെട്ട ആളുടെ അപ്പാര്‍ട്ട്‌മെന്റ് തുറന്ന് പരിശോധന നടത്തുമെന്നാണ് കരുതുന്നത്.111 ആരന്‍ ക്വേ, ഡബ്ലിന്‍ 7 എന്ന വിലാസത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം.

Share this news

Leave a Reply

%d bloggers like this: