ഈവര്‍ഷം ആദ്യമൂന്ന് മാസം ഭവന വിലയില്‍ ഉയര്‍ച്ച

ഡബ്ലിന്‍: ഈവര്‍ഷം ആദ്യമൂന്ന് മാസം  ഭവന വിലയില്‍ ഉയര്‍ച്ച. വരും മാസങ്ങളിലും വില കൂടുമെന്നാണ് കരുതുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഭവന വില ഇടിഞ്ഞിരുന്നെങ്കിലും ഇത് തുടര്‍ന്നില്ല.  വില്‍പ്പനകള്‍ക്കുള്ള പുതിയ ഭവനങ്ങള്‍ക്ക് ചോദിക്കുന്ന വില 2.1 ശതമാനം കൂടിയിട്ടുണ്ട്.

ഡബ്ലിനില്‍ വില 0.9 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ശരാശരി  ഭവന വില€220,000, 2015 അവസാന ത്രൈമാസത്തില്‍ ആണ് രേഖപ്പെടുത്തിയിരുന്നത്.  ഈ വര്‍ഷം 5 ശതമാനമെങ്കിലും  ഭവന വില വളര്‍ച്ച  പ്രകടമാകുമെന്നാണ് പ്രതീക്ഷ. ഡബ്ലനിലെ വില ശരാശരി €315,000  വരെയായിരുന്നു.  ഭവന വിപണി കുടത്ത സമ്മര്ദം നേരിടുന്നത് വിലകള്‍ കൂടുന്നതിന് കാരണമാകുന്നുണ്ട്.

മൈ ഹോം പ്രോപ്പര്ട്ടി വെബ്സൈറ്റില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരിക്കുന്ന ഭനവങ്ങളുടെ എണ്ണം  ആറ് ശതമാനം ഇടി‍ഞ്ഞ് 21,650 ആയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം 48, 374 പ്രോപ്പര്‍ട്ടി ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 35 ശതമാനം ഇടപാടുകള്‍ €220K മൂല്യം വരും. ഇതില്‍ 60 ശതമാനവും ഡബ്ലനിലാണ്.

എസ്

Share this news

Leave a Reply

%d bloggers like this: