സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം , വെള്ളി നാണയങ്ങള്‍ ഐറിഷ് റിപ്പബ്ലിക് പ്രഖ്യാപനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണയ്ക്കായി പുറത്തിറക്കി

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്ക്  സ്വര്‍ണം , വെള്ളി നാണയങ്ങള്‍ ഐറിഷ് റിപ്പബ്ലിക് പ്രഖ്യാപനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണയ്ക്കായി പുറത്തിറക്കി.

ഹില്‍ബെര്‍നിയയുടെ പ്രിതമ ആലേഖനം ചെയ്തിരിക്കുന്ന നാണയത്തില്‍  റിപ്പബ്ലിക് പ്രഖ്യാപനത്തിന്‍റെ ഏതാനും വരികളും അടങ്ങിയിട്ടുണ്ട്.  ഐറിഷ് ചരിത്രത്തിലെ നാഴികക്കലായ നിമിഷത്തെ ഓര്‍മ്മിക്കുന്നതിന് വേണ്ടിയാണ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നതെന്ന്  കറയന്‍സി ആന്‍റ് ഫസിലിറ്റീസ് ഡയറക്ടര്‍ പേള്‍ മോളൂമ്പെ പറഞ്ഞു.  Michael Guilfoyle ആണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രാവിലെ ഒമ്പതരമുതല്‍ നാണയങ്ങള്‍വില്‍പ്പനയിലുണ്ട്.  ഈ വര്‍ഷം ആദ്യം സെന്ട്രല്‍ ബാങ്ക്  രണ്ട് യൂറോയുടെ 4.5 മില്യണ്‍ നാണയങ്ങള്‍  സ്മരണയ്ക്കായി പുറത്തിറക്കിയിരുന്നു.  ജനുവരി ഇരുപത് മുതല്‍ ഇത് വിതരണം ചെയ്യുകയും ഉണ്ടായി. ഈ നാണയങ്ങളും വാങ്ങാന്‍ ലഭ്യമാണ്.  2016ലെ ആനുവല്‍ മിന്‍റ് സെറ്റായി വാങ്ങാവുന്നതാണ്.

എസ്

Share this news

Leave a Reply

%d bloggers like this: