തീവ്രവാദം പ്രസംഗിക്കുന്നവര്‍ അയര്‍ലന്‍ഡില്‍ വിദ്വേഷം വളര്‍ത്തുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഇമാം

‍ഡബ്ലിന്‍: തീവ്രവാദം പ്രസംഗിക്കുന്നവര്‍ അയര്‍ലന്‍ഡില്‍ വിദ്വേഷം വളര്‍ത്തുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഇമാം. യൂണിവേഴ്സിറ്റികളിലും  മറ്റും ഇവര്‍ വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കുകയും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാമെന്നും  ഐറിഷ് മുസ്ലീം പീസ് ആന്‍റ് ഇന്‍റഗ്രേഷന്‍ കൗണ്‍സില്‍  ചെയര്‍മാന്‍ ഷെയ്ക്ക് ഡോ. ഉമര്‍ അല്‍ ഖദ്രി അഭിപ്രായപ്പെട്ടു. ഐറിഷ് മുസ്ലീം കമ്മ്യൂണിറ്റി ഇപ്പോള്‍ തീവ്രവാദം വ്യാപിക്കുന്നത് തടയാന്‍ പ്രായോഗിക നടപടികളാണ് നടക്കുന്നത്.  സര്‍ക്കാരിനോട് നടപടികള്‍ എടുക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ജസ്റ്റീസ് വകുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മുപ്പതോളം പേരാണ് അയര്‍ലന്‍ഡില്‍ നിന്ന് ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നാട് വിട്ടിരിക്കുന്നത്.  ട്രിനിറ്റി കോളേജില്‍ തീവ്രവാദം തടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇമാം.  മുപ്പതോളം പേര്‍ പോയതായി നമുക്കറിയാം എന്നാല്‍  എങ്ങനെയാണ് ഇവര്‍ റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും തീവ്രവാദികളായതെന്നും ഇമാം ചോദിച്ചു.  സോഷ്യല്‍ മീഡയ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല നേരിട്ടുള്ള ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന്  സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 വിദേശത്ത് നിന്ന് വരുന്ന  മത പ്രഭാഷകര്‍  തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരല്ലെന്ന് ഉറപ്പ് വരുത്തണ്ടേതുണ്ട്.  യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഇസ്ലാമിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കാനെത്തുന്നവര്‍  ഐറിഷ് മുസ്ലീംഗങ്ങളെ  വിദേശത്ത് ചെന്ന് തീവ്രവാദ പ്രവര്ത്തനം നടത്തുന്നതിന് നിര്‍ദേശം നല്‍കുന്നവരായിരിക്കരുത്. പ്രസംഗിക്കാനെത്തുന്നവര്‍ തീവ്രവാദത്തെ നിരുത്സാഹപ്പെടുത്തുന്നരാവണം.  തീവ്രവാദവത് കരണം അയര്‍ലന്‍ഡില്‍ ഒരു വലിയ പ്രശ്നമായി മാറിയിട്ടില്ല എങ്കിലും 30 പേര്‍ തീവ്രവാദികളായെന്നത് വസ്തുത നിലവില്‍ ഉണ്ട്. ഇത് സമുദായത്തിനെ ഉണര്‍ത്തേണ്ടതാണ്.  നമ്മള്‍ സഹവര്‍ത്തിത്തമുള്ള സമൂഹമായി നിലനില്‍‌ക്കുന്നത് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഇമാം വ്യക്തമാക്കി.  ആരും തീവ്രവാദിയാകില്ലെന്ന് നൂറ് ശതമാനം ഉറപ്പ് പറയാനാകില്ല.  എന്നാല്‍ ഇത്തരമൊന്ന് സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനുള്ള നടപടി എടുക്കാന്‍ കഴിയും.  തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ ഇനിയും മൗനമായിരിക്കാന്‍ സാധിക്കില്ല.  അടിസ്ഥാന തലത്തില്‍ തന്നെ തീവ്രവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്.  മുസ്ലീം പണ്ഡിതര്‍ തീവ്രവാദ വിരുദ്ധ പ്രഖ്യാപനം തയ്യാറാക്കിയിട്ടുണ്ട്. അയര്‍ലന്‍ഡില്‍ എത്തുന്ന എല്ലാ മതപ്രഭാഷകരും ഇതിലെ നിര്ദേശ പ്രകാരം ആയിരിക്കണം പ്രസംഗിക്കേണ്ടത്. കേപ് ടൗണില്‍ നിന്നുള്ള സുന്നി ഇമാം ഷെയ്ക്ക് ഫക്കറൂദീന്‍ ഒവൈസിയാണ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച ആദ്യ നേതാവ്.

എസ്

Share this news

Leave a Reply

%d bloggers like this: