ലുവാസ് സമരത്തെ ഭൂരിഭാഗം ജനങ്ങളും അനുകൂലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍ :  ലുവാസ് സമരത്തെ ഭൂരിഭാഗം ജനങ്ങളും അനുകൂലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.  ഡബ്ലിനിലെ ട്രാം സര്‍വീസ് കഴിഞ്ഞ ആഴ്ച്ച വീണ്ടും തടസപ്പെട്ടിരുന്നു.  ഈ മാസം കൂടുതല്‍ സരമങ്ങളും നടക്കുന്നുണ്ട്. 80 ശതമാനം ജനങ്ങളും സമരത്തിന് എതിരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണ്  സമരം. ജനങ്ങളില്‍ പന്ത്രണ്ട് ശതമാനം പേര്‍ മാത്രമാണ് സമരത്തെ അനുകൂലിക്കുന്നത്. എട്ട് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനവുമില്ല.

ഈ വര്‍ഷം ഇതിനോടകം ഏഴ് ദിവസത്തോളമാണ് സേവനം സമരം മൂലം മുടങ്ങിയിരിക്കുന്നത്.  ഈസ്റ്റര്‍ ആഴ്ച്ചയിലും സമരം ഉണ്ടായിരുന്നു. എസ്ഐപിടിയുവും  ലുവാസ് നടത്തിപ്പുകാരായ ട്രാന്‍സ് ഡേവും ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം ഒത്തു തീര്‍പ്പാകാത്ത സാഹചര്യമാണുള്ളത്. നേരത്തെ ധാരണയിലെത്തിയെങ്കിലും വ്യവസ്ഥകള്‍ തൊഴിലാളികള്‍ തള്ളി കളയുകയും ചെയ്തു. 2014 മുതല്‍ തര്‍ക്കം തുടരുന്ന വിഷയമാണ് ഇപ്പോഴത്തേത്.

ഇതിനിടെ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍  തൊഴിലാളികള്‍ നിരസിക്കാന്‍ കാരണം എന്താണെന്ന്  എസ്ഐപിടിയു വശദീകരിച്ചില്ലെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്‍  പറയുകയും ചെയ്തു.  27 ശതമാനം വേതന വര്‍ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 2019-ടെ നിലവിലെ €42,247 ല്‍ നിന്ന് €50,000ലേക്ക്  വേതനം ഉയര്‍ത്താമെന്നാണ് ലുവാസ് വ്യക്തമാക്കുന്നത്. എന്നാല്‍ തുടക്കക്കാരായ ഡ്രൈവര്‍മാര്‍ക്ക് വേതനം €32,311നിന്ന്€29,080 ലേക്ക് കുറയ്ക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് വിമര്‍ശനത്തിന് കാരണമാണ്. ഏപ്രില്‍ 23,24 തീയതികളില്‍ വീണ്ടും സമരം നടത്താനാണ് തീരുമാനം.

എസ്

Share this news

Leave a Reply

%d bloggers like this: