ലിയോ വരേദ്ക്കറിന്‍റെ ട്വീറ്റ് വിവാദത്തിലേക്ക്..

ഡബ്ലിന്‍: ലിയോ വരേദ്ക്കര്‍ സര്‍ക്കാരിന്‍റെ ചര്‍ച്ചകള്‍ പരാജയപ്പെടുത്തുന്നതിന് ശ്രമിക്കുന്നതായി ആരോപണം. വരേദ്ക്കറിന്‍റെ ചില നീക്കങ്ങളാണ് നിലവിലെ ചര്‍ച്ചകള്‍ക്ക് തുരങ്കം വെയ്ക്കുന്നതായി മാറുന്നത്.  സ്വതന്ത്ര ടിഡിമാരുമായി  ഫിനഗേല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ചര്‍ച്ചകള്‍ മുന്നോട്ട് പോകുകയാണ്.  ഇതിനിടെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ട്വീറ്റ് പുറത്ത് വന്നിരുന്നു  രണ്ടാമത്തെ ഇലക്ഷന് തയ്യാറെടുക്കുന്നതിനെകുറിച്ചായിരുന്നു ഇത്.  പോസ്റ്റരുകള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു മന്ത്രി.

എന്നാല്‍ ട്വീറ്റ് സൂചിപ്പിക്കുന്നത് ചര്‍ച്ചകളോട് വരേദ്ക്കറിന് ഉത്തരവാദിത്തവും ആത്മാര്‍ത്ഥതയും ഇല്ലെന്നതിന്‍റെ സൂചനയാണെന്ന് ആരോപണം ഉയരുകയും ചെയ്തു.  റോസ് കോമണ്‍ടിഡി ഡെന്നിസ് നോട്ടനും ടിപ്പറേറി ടിഡി മാറ്റി മഗ്രാത്തും ആരോപണവുമായി രംഗത്ത് വരികയും ചെയ്തു.  നലിവില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗൗരവത്തോടെ ശ്രമിക്കുന്നതിനിടെ കളി തമാശ കാണിക്കുന്നതായി മാറിയെന്നും വിമര്‍ശിച്ചു. സര്‍ക്കാര്‍ ശ്രമങ്ങളെ തുരങ്കം വെയ്ക്കുന്ന തോന്നലുണ്ടാക്കാനാണ് ട്വീറ്റ് സഹായിക്കുകയെന്ന് മഗ്രാത്ത് സൂചിപ്പിച്ചു.

ഫിനഗേല്‍ പാര്‍ട്ടിക്കിടയില്‍ ലിയോ വരേദ്ക്കര്‍ പ്രധാന മന്ത്രിയാകണമെന്ന അഭിപ്രായം കൂടുന്നതായി സര്‍വെ വ്യക്തമാക്കിയിരുന്നു.  പുതിയ ഇലക്ഷനുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ല. അതേ സമയം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഇത്തരമൊരു ട്വീറ്റ് പുറത്ത് വന്നത് മോശമായി പോയെന്ന അഭിപ്രായം ഉയരും. എന്നാല്‍ മറ്റൊരു തിരഞ്ഞെടുപ്പ് ആരെങ്കിലും ആഗ്രഹിക്കുന്നതായി കരുതുന്നില്ലെന്ന് വരേദ്ക്കര്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു  അഭിപ്രായം പങ്ക് വെയ്ക്കാനല്ല പോസ്റ്റെന്നും വ്യക്തമാക്കി.

ഇലക്ഷന്‍ മറ്റൊരു ഫലം തരുമെന്ന് വിശ്വസിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു. ഫിന ഗേല്‍ സ്വതന്ത്ര ടിഡിമാരുമായി ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചനയുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: