രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും വരള്‍ച്ചയോട് അടുത്തിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും   വരള്‍ച്ചയോട് അടുത്തിരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ടിപ്പറേറി കൗണ്ടിയിലെ ഗര്‍ടീനില്‍ തുടര്‍ച്ചയായി 15ദിവസമാണ്  ചൂടേറിയ ദിവസം അനുഭവപ്പെട്ടത്. മഴ ലഭിച്ചത് വളരെ അപൂര്‍വമായി മാത്രമായിരുന്നു. കോര്‍ക്ക് എയര്‍പോര്‍ട്ടിലാണ് ഏറ്റവും കൂടുതല്‍ മഴ മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരുന്നത്. ന്യൂപോര്‍ടില്‍ 142.2 മില്ലീമീറ്റര്‍ മഴയും പെയ്തിരുന്നു. മാര്‍ച്ചിലെ കാലാവസ്ഥ തണുത്തതും ശരാശരിക്കും കീഴെ മഴ ലഭിക്കുന്നതും ആയിരുന്നുവെന്നാണ് കണക്കുകള്‍.

അതേ സമയം 2012ല്‍ രേഖപ്പെടുത്തിയത് പോലെ കുറവ് മഴയായിരുന്നില്ല ഇക്കുറി ലഭിച്ചത്. മയോയിലെ ഏറ്റവും ചൂടേറിയ ദിവസം മാര്‍ച്ച് 16ആയിരുന്നു. 16.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ന്യൂപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന ചൂട്. മാര്‍ച്ച് പന്ത്രണ്ടിന് 13.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഡോണീഗലിലെ മാലിന്‍ ഹെഡില്‍  രേഖപ്പെടുത്തിയിരുന്ന ചൂട്.  കോര്‍ക്കിലും ഡബ്ലിന്‍ മേഖലയിലും വരണ്ടകാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെട്ടിരിക്കുന്നത്.  കഴിഞ്ഞ മാസം മഴ കൂടിയ ദിവസങ്ങള്‍ 1,2,25,26 തീയതികളായിരുന്നു.

കോര്‍ക്ക് എയര്‍പോര്‍ട്ട് മേഖലയിലാണ് 26ന് ഏറ്റവും ഉയര്‍ന്ന തോതില്‍ മഴ ലഭിച്ചിരിക്കുന്നത്.  ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിച്ചത് മോയിയിലെ ബെല്‍മുള്ളട്ടിലാണ് 132.1 മണിക്കൂര്‍ വരെയാണ് ഇത്. നോക്കില്‍ 110 മണിക്കൂറും സൂര്യപ്രകാസം ലഭിച്ചിരുന്നു.  മാലിന്‍ ഹെഡില്‍ ഒരു ദിവസം പകല്‍ 11.1 മണിക്കൂര്‍ വരെ സൂര്യപ്രകാശം ലഭിച്ചിട്ടുണ്ട്. സെന്‍റ് പാട്രിക് ഡേയിലായിരുന്നു ഇത്.  തൊട്ടടുത്ത ദിവസം നോക്കിലും സമാനമായ രീതിയില്‍ സൂര്യപ്രകാശം കിട്ടിയിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: