മദ്യനയം തിരുത്തില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്യൂരിയുടെ പ്രഖ്യാപനം ജനരോഷം ഭയന്ന്-വി.എം സുധീരന്‍

തിരുവനന്തപുരം : മദ്യനയം തിരുത്തില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്യൂരിയുടെ പ്രഖ്യാപനം ജനരോഷം ഭയന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യലോബിയ്ക്കുവേണ്ടി നിലകൊള്ളുന്ന സിപിഎമ്മിന്റെ നയം ഇനിയെങ്കിലും തിരുത്തണമെന്നും സുധീരന്‍ പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം മാറ്റില്ലെന്നും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും സീതാറാം യെച്യൂരി ഇന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മദ്യനയത്തെ ചൊല്ലി ഉയര്‍ത്തിക്കൊണ്ടു വരുന്ന വിവാദങ്ങള്‍ അനാവശ്യമാണ്.

മദ്യ ഉപഭോഗം കുറയ്ക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യമെന്നും യെച്യൂരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫിനെതിരെ പ്രചരണം നടക്കുന്നതായി സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും യെച്യൂരി വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫിന്റെ മദ്യനയം പ്രായോഗികമല്ലെന്നും മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് വേണ്ടതെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: