സ്വപ്രായത്തിലുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പതിനാറ്കാരന് ജാമ്യം

ഡബ്ലിന്‍: പതിനാറ് വയസുള്ള ആണ്‍കുട്ടിയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തെങ്കിലും  ജാമ്യം അനുവദിച്ചു.  ഒരേ പ്രായത്തിലുള്ള കൗമാരക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണ് കേസിന് കാരണമായിരിക്കുന്നത്. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ആണ്‍കുട്ടിയുള്ളത് കേസില്‍  കുട്ടിക്ക് ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.  വോള്‍ഫ് ടോണ്‍ ക്വേയില്‍  ക്രോപീസ് ഏക്കര്‍ മെമ്മോറിയില്‍ പാര്‍ക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്.  ഡബ്ലിന്‍ ചില്‍ഡ്രന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യവ്യവസ്ഥകള്‍തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ആണ്‍കുട്ടിയ്ക്ക് ബന്ധം പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  ഫോണ്‍ , മെസേജ്, ഫേസ് ബുക്ക് തുടങ്ങിവവഴിയൊന്നും തന്നെ പരാതിക്കാരിയുമായി ബന്ധം പാടില്ല.  സെന്ട്രല്‍ ക്രിമിനല്‍ കോടതിയില്‍ പിന്നീട് കേസ് വാദം കേള്‍ക്കുന്നതായിരക്കും

എസ്

Share this news

Leave a Reply

%d bloggers like this: