ജെ.ഡി.യു സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമായി, നേമത്ത് വി.സുരേന്ദ്രന്‍പിള്ള

കോഴിക്കോട്: ജെ.ഡി.യു സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമായി. നേമത്ത് വി.സുരേന്ദ്രന്‍പിള്ള മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗവുമായി പിണങ്ങി ഇടതുമുന്നണി വിട്ടാണ് സുരേന്ദ്രന്‍പിള്ള ജെ.ഡി.യുവില്‍ എത്തിയത്. അഞ്ചു മണ്ഡലങ്ങളിലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. വടകര, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ തര്‍ക്കം തടുരുകയാണ്.

നേമം വി. സുരേന്ദ്രന്‍പിള്ള, അമ്പലപ്പുഴഷേയ്ക്ക് പി. ഹാരീസ്, കല്‍പ്പറ എം.വി ശ്രേയാംസ്‌കുമാര്‍, കൂത്തുപറമ്പ് കെപി മോഹനന്‍. മട്ടന്നൂര്‍ കെ.പി പ്രശാന്ത് എന്നിവരാണ് സ്ഥനാര്‍ത്ഥികള്‍. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറുമായി കൂടിയാലോചിച്ച ശേഷം വടകര, ഏലത്തൂര്‍ സീറ്റുകളിലെ സ്ഥനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ജെ.ഡി.യു നേതൃത്വം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: