സര്‍ക്കാര്‍ രൂപീകരണ ധാരണ ഈ മാസം അവസാനത്തോടെ ആകുമെന്ന് സൂചന

ഡബ്ലിന്‍: ഫിന ഗേല്‍ ഫിയന ഫാള്‍ പാര്‍ട്ടികള്‍ സ്വതന്ത്രരുമായി ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് നടത്തുന്ന ചര്‍ച്ചകള്‍ അടുത്ത ആഴ്ച്ച ആദ്യം വരെയും നടത്തുമെങ്കിലും ധാരണയിലെത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.  ഈ മാസം അവസാനം വരെയെങ്കിലും ധാരണയുണ്ടാകില്ലെന്നാണ് കരുതുന്നത്.   ഇരു പാര്‍ട്ടികളും തമ്മില്‍ എന്തിന്‍റെ അടിസ്ഥാനത്തിലാകും  ചര്‍ച്ചകളെന്നത് സംബന്ധിച്ച് രേഖ തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതായിരിക്കും ന്യൂനപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഘടന.  ഇത്തരമൊരു രേഖ ഉണ്ടായതിന് ശേഷമായിരിക്കും  പാര്‍ട്ടികളുടെ നയങ്ങളില്‍ മേല്‍ ചര്‍ച്ച നടക്കുക. ജലക്കരം,  യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്  എന്നിവയുള്‍പ്പടെ ചര്‍ച്ചകളില്‍ വരും.  സ്വതന്ത്രര്‍ക്ക് സര്‍ക്കാര്‍ എങ്ങനെയാകാമെന്നത് സംബന്ധിച്ച് ഒരു രേഖ  നല്‍കിയിട്ടുണ്ടെന്നാണ് സൂചന.  ലേബര്‍ പാര്‍ട്ടിക്കും ഗ്രാന്‍ പര്‍ട്ടിക്കും അടുത്ത ആഴ്ച്ചയോടെ രേഖ കൈമാറും.  ഇരു പക്ഷവും ഈ രീതിയില്‍   മുന്നോട്ട് പോയാല്‍ അടുത്ത ആഴ്ച്ച മധ്യത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന്  കാര്‍ഷിക മന്ത്രി  സിമോണ്‍ കോവേനി പറഞ്ഞു.

എല്ലാ കാര്യത്തിലും ധാരണയിലെത്താനാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മാര്‍ട്ടിനും കെന്നിയും ഇന്നലെ ഫോണ്‍ വഴി സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശ്രമം തുടരുമ്പോഴും കെന്നിക്ക് പ്രധാനമന്ത്രിയെന്ന നിലയില്‍ പിന്തുണ ലഭിക്കുന്നില്ലെന്നത് പ്രതിസന്ധിയാകും.

എസ്

Share this news

Leave a Reply

%d bloggers like this: