അഭി:കുരിയാക്കോസ് മോര്‍ തെയോഫിലോസ് അയര്‍ലന്‍ഡില്‍ എത്തി ചേര്ന്നു

 

ഗാള്‍വേ:സെന്റ് ജോര്‍ജ്ജ് പള്ളിയുടെ പ്രധാന പെരുന്നാളിന്റെ മുഖ്യ കാര്‍മ്മികനാകുവാന്‍ അഭി:കുരിയാക്കോസ് മോര്‍ തെയോഫിലോസ് അയര്‍ലന്‍ഡില്‍ എത്തി.  ഷാന്നന്‍ വിമാനത്താവളത്തില്‍ എത്തിയ ഇദ്ദേഹത്തെ ഇടവക ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണിക്ക് കില്‍റഷില്‍ വച്ച് അഭി:തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തെപ്പെടും. നാളെ വൈകുന്നേരം 5 മണിക്ക് തിരുമേനിയെ സെന്റ് ജോര്‍ജ്ജ് പള്ളിയിലേയ്ക്ക് സ്വീകരിക്കുകയും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും സണ്ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടത്തപ്പെടുകയും ചെയ്യും.

ശനിയാഴ്ച്ച രാവിലെ 9.30 ന് അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ പള്ളിയില്‍ സ്വീകരിക്കുകയും പ്രഭാത പ്രാര്‍ഥകളും തുടര്‍ന്ന് പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടും.

Share this news

Leave a Reply

%d bloggers like this: