ആര്‍എസ്എസ് തീക്കൊളളി കൊണ്ട് തലചൊറിയരുതെന്ന് വിഎസ് അ്ച്യുതാനന്ദന്‍

തിരുവനന്തപുരം: സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫിസിന് നേരെ ബിജെപിസംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. രാജ്യവ്യാപകമായി അക്രമം അഴിച്ചു വിടുന്ന ആര്‍എസ്എസ് തീക്കൊളളി കൊണ്ട് തലചൊറിയരുതെന്ന് വിഎസ് അ്ച്യുതാനന്ദന്‍ പ്രതികരിച്ചു. ജനവിധി ബിജെപി അംഗീകരിക്കണമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ജനവിധിക്കെതിരായ അക്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ബിജെപി കുപ്രചരണം നടത്തുകയാണെന്നും പിബി ആരോപിച്ചു.

ഡല്‍ഹിയിലെ സിപിഐഎം ആസ്ഥാനത്തേക്കുളള ബിജെപി മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം അക്രമണം നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. എകെജി ഭവന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരുടെ വന്‍സംഘമാണ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ നിരത്തിയുമാണ് പ്രകടനം. ബാരിക്കേഡുകള്‍ നിരത്തിയും ജലപീരങ്കിയും കണ്ണീര്‍ വാതകവും അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയും ശക്തമായ പ്രതിരോധം പൊലീസ് സ്വീകരിക്കുന്നുണ്ട്.

ബിജെപി ഡല്‍ഹി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് രാഷ്ട്രപതിക്ക് പരാതി നല്‍കി. ഉച്ചയ്ക്ക്

Share this news

Leave a Reply

%d bloggers like this: