ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി; കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ അറ്റന്‍ഡറായിട്ട് നിയമനം.

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ അറ്റന്‍ഡറായിട്ടാണ് നിയമനം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വീട്‌വച്ചു നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. വീടുനിര്‍മാണം വേഗം പൂര്‍ത്തിയാക്കാനും ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനും പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

-എസകെ-

Share this news

Leave a Reply

%d bloggers like this: