ജിഷ വധം: കംപ്ലെയിന്‍സ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ട കേസില്‍ പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റിയെ പിന്തുണച്ച് ഹൈക്കോടതി. അതോറിറ്റിയുടെ നോട്ടീസിന് പൊലീസ് മറുപടി നല്‍കുന്നതാണ് ഉചിതം.

പൊലീസ് അന്വേഷണത്തില്‍ ഇടപെടാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേഞ്ച് ഐജി കോടതിയെ സമീപിച്ചത്. അതോറിറ്റിയുടെ നിലപാട് നീതിപൂര്‍വമല്ലെന്ന് ഐജി വ്യക്തമാക്കിയിരുന്നു. അതോറിറ്റിക്ക് അന്വേഷണ സംഘത്തെ വിളിച്ചുവരുത്താന്‍ അധികാരമില്ലെന്നും ഐജി മഹിപാല്‍ യാദവ് അറിയിച്ചിരുന്നു.

ജിഷ വധക്കേസില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്ന പരാതിയില്‍ എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവടക്കം അഞ്ചുപേര്‍ ഹാജരാകണമെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇത് അതോറിറ്റിയുടെ അധികാര പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി ഐജി സത്യവാങ് മൂലം നല്‍കുകയായിരുന്നു. ഇതു തള്ളിയ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അടുത്തമാസം രണ്ടിന് ഐജി നേരിട്ട് ഹാജരാകണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: