ഡിജിപി വിഷയത്തില്‍ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപി പദവിയില്‍ നിന്നും ടി.പി.സെന്‍കുമാറിനെ മാറ്റിയ സംഭവത്തില്‍ പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനചലനത്തിനെതിരേ സെന്‍കുമാര്‍ ഉന്നയിച്ച കാര്യങ്ങളോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പിന്നീട് പറയാമെന്ന മറുപടി മുഖ്യമന്ത്രി നല്‍കിയത്.

ഡിജിപി സ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നും സ്ഥാനമാറ്റം കേരള പോലീസ് ആക്ടിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: