അഞ്ചാം പനി പടരുന്നു, ആരോഗ്യ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു

 

ഡബ്ലിന്‍:വേനല്‍ക്കാലം ആരംഭിച്ചതോടെ കുട്ടികളില്‍ അഞ്ചാം പനി (മീസില്‍സ്) പടരുന്നതിനെതിരായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഇതിനോടകം തന്നെ ഔദ്യോഗികമായി 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളിലെ ബഹുഭൂരിപക്ഷവും 15 നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ ആണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൂട് കനക്കുന്നതോടെ കൂടൂതല്‍ ആളുകളില്‍ രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

വൈറസ് പരത്തുന്ന ഈ രോഗം അതിവേഗം പടരുന്നതും,രോഗലക്ഷണം തുടങ്ങന്നതിന് 4 ദിവസം മുന്‍പ് തൊട്ടും,രോഗലക്ഷണം ആര്‍ംഭിച്ച് 4 ദിവസം വരെയുമാണ് രോഗം പടരുന്നതിന് അതീവ സാധ്യത ഉള്ള സമയം എന്ന് മുന്നറിയിപ്പില്‍ പറയുന്നു.ചുവന്ന കുരുക്കളാണ് രോഗ ലക്ഷണത്തിന് ആധരമായി കണക്കാക്കിയിട്ടുള്ളത്.മൂക്കൊലിപ്പ്, പനി , ശരീരത്തില്‍ ഉണ്ടാവുന്ന ചുവന്ന കുരുക്കള്‍ എന്നിവയാണ് സാധാരണ രോഗ ലക്ഷണങ്ങളെന്നും ചൂണ്ടിക്കാണിക്കുന്നു.

ഡബ്ലിന്‍, കെറി, ലീമെറിക് കൂടാതെ ഡബ്ലിന്‍ വിമാനത്താവളം, റെയനയര്‍ വിമാനം എഫ് ആര്‍ 7313 , ഡബ്ലിന്‍ ബസിലെ ട്രലീയില്‍ നിന്നും ഡബ്ലിനിലെവിമാനത്താവളത്തിലേയ്ക്കുള്ള ബസ് എന്നിവടങ്ങളിലാണ് ഈ രോഗം പടര്‍ന്നായി കണ്ടെത്തിയിട്ടുള്ളത്.
രോഗ്ഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തങ്ങളുടെ ജി പിയുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: