ജിഷ വധക്കേസ് തെളിയിക്കാന്‍ കഴിയുമെന്ന് ഡിജിപി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് തെളിയിക്കാന്‍ കഴിയുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്ന് ഇക്കാര്യം തനിക്ക് വ്യക്തമായി. കേസ് തെളിയിക്കാന്‍ അന്വേഷണ സംഘം കഠിനശ്രമം തുടരുകയാണെന്നും ഡിജിപി പറഞ്ഞു. അധികാരമേറ്റതിനു പിന്നാലെ കഴിഞ്ഞ ദിവസം ഡിജിപി ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

എഡിജിപി ബി.സന്ധ്യയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്നത്. കേസിലെ തുടരന്വേഷണമാണെങ്കിലും എല്ലാ സാധ്യതകളുമാരാഞ്ഞുള്ള പുനരന്വേഷണം എന്ന നിലയ്ക്കാണു പുതിയ സംഘത്തിന്റെ മൊഴിയെടുക്കലും തെളിവുശേഖരണവും നടക്കുന്നത്. എഡിജിപിയും എസ്പിയും ആലുവയില്‍ ക്യാംപ് ചെയ്താണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. പഴയ അന്വേഷണ സംഘത്തിലെ സ്‌ക്വാഡുകള്‍ മരവിപ്പിച്ചെങ്കിലും എഎസ്‌ഐ മുതല്‍ താഴേക്കുള്ള പൊലീസുകാരെ പുതിയ സംഘത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, എസ്‌ഐ മുതല്‍ ഡിവൈഎസ്പിവരെയുള്ള ഉദ്യോഗസ്ഥരില്‍ മിക്കവരെയും ഒഴിവാക്കി.

Share this news

Leave a Reply

%d bloggers like this: