അയര്‍ലന്‍ഡിലെ രണ്ട് വലിയ മത സംഘടനകള്‍ യോജിക്കുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ  രണ്ട് വലിയ മത സംഘങ്ങള്‍ ഒന്നിക്കുന്നു. കാത്തോലിസത്തിന്റെ ഭാഗമായിരിക്കുന്നവരാണ് ലയിക്കുന്നത്.  ഈ ആഴ്ച്ച അവസാനത്തില്‍ ലയനം നടന്നേക്കും.  അസോസിയേഷന്‍ ഓഫ് മിഷനറീസ് ആന്‍റ് റിലീജിയസ് ഓഫ് അയര്‍ലന്‍ഡ് എന്ന  എന്ന പുതിയ ശക്തിയായിട്ടായിരിക്കും ഇവര്‍ മാറുക.

ഐറിഷ് മിഷനറി യൂണിയന്‍,  കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ്  ഓഫ് അയര്‍ലന്‍ഡ്  എന്നിവരാണ് യോജിക്കുന്നത്. ഐഎംയുവില്‍ നിന്നുള്ള ഫാദര്‍  ഹ്യൂഗ് മക് മഹോന്‍  ലയനം സംബന്ധിച്ച്  ചര്‍ച്ചകള്‍  കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്ന് വരികയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.  കഴിഞ്ഞ പന്ത്രണ്ട് മാസമായി കൂടുതല്‍ വേഗത്തില്‍ ചര്‍ച്ചകള്‍ മൂന്നോട്ട് പോയതോടെയാണ്  ഈ ആഴ്ച്ചയില്‍ തന്നെ പുതിയ  സംഘടനയ്ക്ക് വഴി തുറന്നത്.  നിയമപരമായ  വിഷയങ്ങള്‍ പരിഹരിക്കാന്‍ ആറാഴ്ച്ചയെങ്കിലും ആവശ്യമായി വരും.

അടുത്ത വെള്ളിയാഴ്ച്ച  പുതിയ സംഘടന രൂപ്പെടുകയും ചൊവ്വാഴ്ച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിഞ്ഞേക്കും. പുതിയജനറല്‍ സെക്രട്ടറിയെ നിയമിക്കും.  ചൊവ്വാഴ്ച്ച നടക്കുന്ന  യോഗത്തില്‍ താത്കാലിക ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഐഎംയുവിന്‍റെ 80 ശതമാനം പേരും  കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഓഫ് അയര്‍ലന്‍ഡില്‍ അംഗമാണ്.  അതിനാല്‍ തന്നെ ലയനം ഉദ്യോഗ വൃന്ദത്തിലും ചെലവ് കുറയ്ക്കാനുമെല്ലാം ഗുണകരമായിരിക്കും. 1983 ലാണ് കോറി  സ്ഥാപിക്കപ്പെട്ടത്. ഐഎംയു 1970ലാണ് സൃഷ്ടിക്കപ്പെട്ടത്. നിലവില്‍ 1500  അംഗങ്ങളുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: