താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ 40 പേരെ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കണ്ടന്‍ പ്രവിശ്യയായ ഖുണ്ഡൂസില്‍ താലിബാന്‍ തീവ്രവാദികള്‍ 40 പേരെ തട്ടിക്കൊണ്ടുപോയി. തീവ്രവാദികള്‍ രണ്ടു വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് ആളുകളെ തട്ടിയെടുത്തത്. ഖനാബാദ് ജില്ലയിലെ ഖുണ്ഡൂസ്-താഖര്‍ ഹൈവേയിലായിരുന്നു സംഭവം. സ്വാകാര്യ ബസും വാനുമാണ് തീവ്രവാദികള്‍ തടഞ്ഞത്. ഏഴു പേര്‍ തീവ്രവാദികളുടെ പിടിയില്‍നിന്നും രക്ഷപെട്ടു. കഴിഞ്ഞ ആഴ്ച 10 ഓളം ബസ് യാത്രക്കാരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

ബുധനാഴ്ച താലിബാന്റെ പിടിയിലായ അഫ്ഗാന്‍ സുരക്ഷാ ഭടന്മാരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. രണ്ടുമാസത്തിനിടയില്‍ തട്ടിക്കൊണ്ടണ്ടുപോയ 12 അഫ്ഗാന്‍ സുരക്ഷാ ഭടന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെടിയേറ്റു മരിച്ച ഇവരുടെ മൃതദേഹങ്ങള്‍ ഗസ്‌നി പ്രവിശ്യയില്‍ കണ്ടെത്തിയെന്നു ഗസ്‌നി ഗവര്‍ണര്‍ മുഹമ്മദ് അമാന്‍ ഹമിമാണ് അറിയിച്ചത്.

Share this news

Leave a Reply

%d bloggers like this: