നെല്ലായ സംഘര്‍ഷം: ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: നെല്ലായയിലുണ്ടായ സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ടവരും ഉള്‍പ്പെടുന്നു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സി.പി എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെടിരുന്നു.

കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് പി.കെ ശശി എം.എല്‍.എ പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചെര്‍പ്പുള്ളശ്ശേരി എസ്.ഐ, സി.ഐ എന്നിവരോടാണ് എം.എല്‍.എ തട്ടിക്കയറിയത്. തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും എം.എല്‍.എ ശകാരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹമാണ് നെല്ലായയില്‍ വിന്യസിച്ചിട്ടുള്ളത്.

-എജെ-

Share this news

Leave a Reply

%d bloggers like this: