ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തി; കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുര: കൊച്ചി മെട്രോ അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ എന്നീ പദ്ധതികള്‍ സംബന്ധിച്ച് നോട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരന്‍ അറിയിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദേഹത്തെ കണ്ടുവെന്നേയുളളൂവെന്നും പദ്ധതികളുടെ വിശദാംശങ്ങളിലേക്ക് കടന്നില്ലെന്നും അദ്ദേഹം അറിയിച്ചു . പൊതുമരാമത്ത് മന്ത്രിയുമായും അദേഹം കൂടിക്കാഴ്ച നടത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: