തണുത്ത കാറ്റ്, മഴ- ഇന്ന് ഇരുണ്ട കാലാവസ്ഥ

ഡബ്ലിന്‍: കാറ്റുള്ള, തണുത്ത, മേഘാവൃതമായ ചാറ്റലോട് കൂടിയ കാലാവസ്ഥയായിരിക്കും ഇന്ന് എന്ന് മെറ്റ് ഐറിന്‍ അറിയിച്ചു. പൊതുവെ മൂടികെട്ടിയ കാലാവസ്ഥ തന്നെയായിരിക്കും ഇന്ന് മുഴുവന്‍ അനുഭവപ്പെട്ടേക്കുക.

നല്ല കാറ്റ് വീശാനും സാധ്യതയുണ്ട്. രാവിലെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടേക്കാമെന്നും മെറ്റ് ഐറിന്‍ അറിയിച്ചു. എന്നാല്‍ മൂടികെട്ടിയ മേഘാവൃതമായ കാലാവസ്ഥ തന്നെയായിരിക്കും പരക്കെ അനുഭവപ്പെടുക. അല്‍സ്റ്ററിലും ലെയ്ന്‍സ്റ്ററിലുമായിരിക്കും ഇരുണ്ട കാലാവസ്ഥ.

14-18 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും അനുഭവപ്പെടുക. ചെറിയ കാറ്റായി തുടങ്ങുമെങ്കിലും പിന്നീട് കാറ്റിന് ശക്തി വര്‍ദ്ധിച്ചേക്കുമെന്നും മെറ്റ് ഐറീന്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: