ജിഷ വധം: പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ചെരുപ്പ്

കൊച്ചി: ജിഷ കൊലക്കേസില്‍ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് പ്രതിയുടെ ചെരുപ്പ്. ജിഷയുടെ വീടിന് സമീപത്തുനിന്ന് രക്തം പുരണ്ട ചെരുപ്പ് ആദ്യ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇത് പ്രതി ധരിച്ചിരുന്ന ചെരുപ്പാണെന്ന് നിഗമനത്തിലായിരുന്നു സംഘം. തുടര്‍ന്ന് നാട്ടുകാരെ ചെരുപ്പ് കാണിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ചെരുപ്പില്‍ ജിഷയുടെ രക്തവും പുരണ്ടിരുന്നു. രണ്ടാം അന്വേഷണ സംഘം ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്. പ്രതി വാങ്ങിയ ചെരുപ്പ് പെരുമ്പാവൂരിലെ കടയുടമ തിരിച്ചറിഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. തന്റെ കടയില്‍നിന്ന് അമിയൂര്‍ ചെരുപ്പ് വാങ്ങിയിരുന്നതായി കടയുടമ പോലീസിന് മൊഴി നല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: