അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ മന്ത്രി

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും ഇതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അധ്യസംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പിടിയിലായ അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജയകരമായ വിചാരണയാണ് ലക്ഷ്യമിടുന്നതെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും മറ്റ് തുടര്‍ നടപടികളും ഉള്ളതിനാല്‍ കൂടുതലൊന്നും പ്രതികരിക്കാനാകില്ലെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: